തടവില്‍ കഴിയുന്ന സരബ്ജിത്ത് സിങ്ങിനെയല്ല, സുര്‍ജിത്ത് സിങ്ങിനെയാണു വിട്ടയയ്ക്കാന് തീരുമാനിച്ചതെന്ന് പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വിശദീകരിച്ചു.പാകിസ്താനെതിരെ ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ച് അതിര്‍ത്തിയില്‍ നിന്ന് പാക്സൈന്യം പിടികൂടിയ സുര്‍ജിത് സിങ് 30 വര്‍ഷത്തോളമായി ലാഹോര്‍ ജയിലിലായിരുന്നു. ഇദ്ദേഹത്തിന്റെ വധശിക്ഷ 1989-ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ജീവപര്യന്ത ശിക്ഷാകാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന് തീരുമാനിച്ചത്.സരബ്ജിത്തിന്റെ വധശിക്ഷ പാക്ക് പ്രസിഡന്റ് സര്‍ദാരി ജീവപര്യന്തമാക്കിക്കുറച്ചെന്നും കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ ഉടന്‍ മോചിപ്പിക്കുമെന്നും പാക്ക് മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ഇതുശ്രദ്ധയില്‍പ്പെട്ടയുടനെയാണ് പാക് പ്രസിഡന്റിന്റെ ഓഫീസില്‍ നിന്ന് വിശദീകരണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: