തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പി.ജെ.കുര്യനും ജോയ് എബ്രഹാമും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി. നാരായണനും രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നോമിനിയായ കുര്യന് 37ഉം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ജോയ് എബ്രഹാമിന് 36 ഉം സിപിഎമ്മിന്റെ സി.പി.നാരായണന് 36ഉം വോട്ട് ലഭിച്ചു. നാലാമത്തെ സ്ഥാനാര്‍ഥിയായ സിപിഐയുടെ സി.എന്‍. ചന്ദ്രന് 31 വോട്ടാണ് ലഭിച്ചത്. കൂടുതല്‍ ഫസ്റ്റ് വോട്ടുകള്‍ ലഭിക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെടുക. ഭരണപക്ഷത്തന് നിന്ന് അഞ്ച് വോട്ടുകള്‍ ചോര്‍ന്നു കിട്ടിയാല്‍ മാത്രമേ ചന്ദ്രന് ജയസാധ്യത ഉണ്ടായിരുന്നുള്ളു. എന്നാല്‍, അത്തരത്തിലൊരു ക്രോസ് വോട്ടിങ് ഉണ്ടായില്ല. ബാലറ്റ് പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങളായ വി.കെ.ഇബ്രാഹിം കുഞ്ഞിനും റോഷി അഗസ്റ്റിനുമെതിരെ ഇടതുമുന്നണിയും എല്‍ഡിഎഫ് അംഗമായ കെ.അജിത് വോട്ട് തിരുത്തിയെന്ന് ആരോപിച്ച് യുഡിഎഫും റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ബാലറ്റ് പേപ്പറില്‍ മുന്ഗണനവോട്ടാണ് രേഖപ്പെടുത്തിയത്. പരസ്യ ബാലറ്റായതിനാല്‍ വിപ്പുപ്രകാരമാണ് വോട്ടുചെയ്യുന്നതെന്ന് എംഎല്‍എമാര്‍ അതത് സ്ഥാനാര്‍ഥിയുടെ ഏജന്റിനെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടിയിരുന്നു 2003ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ കെ.കരുണാകരന്റെ സ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍നായര്‍ മത്സരിച്ചശേഷം ആദ്യമായാണ് കേരളത്തില്‍ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: