കൊല്‍ക്കത്ത: രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ ദുരന്തം. പശ്ചിമ ബംഗാളിലെ ഹൗറയില്‍ കുഴല്‍ക്കിണറില്‍ വീണ 15കാരന് റോഷന് പരശിയും മരണത്തിനു കീഴടങ്ങി. ഹരിയാനയില്‍ മഹിയെന്ന നാലു വയസുകാരിക്കുണ്ടായ ദുരന്തത്തിന്റെ നടുക്കം മാറും മുമ്പെയാണു മറ്റൊരു സംഭവം കൂടി.
ഞായറാഴ്ച വൈകിട്ടു മൂന്നരയോടെയാണ് 70 അടി ആഴമുളള കിണറിലേക്കു റോഷന് വീണത്. 11 മണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മാത്രമെ റൗസനെ പുറത്തെത്തിക്കാനായുള്ളൂ. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളുടെ സേവനം ഉപയോഗിച്ചാണ് റൗസന്റെ മൃതദേഹം കിടന്ന സ്ഥലം കണ്ടെത്തിയത്. കിണറുകളില്‍ ഇറങ്ങി പരിചയമുളള രണ്ട് പ്രദേശവാസികളുടെ സഹായത്തോടെ വടങ്ങളും മറ്റും ഉപയോഗിച്ചാണ് മൃതശരീരം പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: