ഭോപ്പാല്‍: മധ്യപ്രദേശില്‍ കടുവ വേട്ട വ്യാപകമായ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കടുവകളുടെ എണ്ണത്തില്‍ വന്‍ കുറവു രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
സംസ്ഥാനത്ത് കടുവകളുടെ എണ്ണം കുറയുന്നത് സംബന്ധിച്ചു സംസ്ഥാന വനംവകുപ്പ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായതെന്നു കണ്ടെത്തി. കഴിഞ്ഞ വര്‍ഷം കടുവ വേട്ടയുമായി ബന്ധപ്പെട്ടു 19 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്.
കടുവകളുടെ വംശനാശ ഭീഷണിക്കു കാരണമാകുന്ന തരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണു കടുവ സംരക്ഷണ വകുപ്പ് അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയത്. 2010ലെ കണക്കനുസരിച്ചു രാജ്യത്തു 1706 കടുവകളാണുളളത്.
പത്തു വര്‍ഷത്തിനുളളില്‍ 337 കടുവകള്‍ രോഗം, അപകടം, നായാട്ട് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ചത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: