തിരുവനന്തപുരം : രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധികം പിന്തുണ നല്കിയ സിപിഎം തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ദല്‍ഹിയില്‍ രണ്ട് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ രാജിവച്ചതിന് പിറകെ കൂടുതല്‍ രാജിയുണ്ടാകുമെന്ന് തന്നെയാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതര സംസ്ഥാനങ്ങളെക്കാള്‍ കേരളത്തിലെ പാര്‍ട്ടിയാണ് അണികളോട് മറുപടി പോലും നല്കാനാവാത്ത അവസ്ഥയിലായിരിക്കുന്നത്. ജാള്യത മറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരിക്കുന്നു നേതാക്കള്‍. മുഖര്‍ജിയെ പിന്തുണച്ചാലും യുപിഎ നയങ്ങളെ എതിര്ത്തുകൊണ്ടിരിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതികരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെയെല്ലാം പാചകക്കാരനാണ് പ്രണബ്കുമാര്‍ മുഖര്‍ജി, ആണവകരാറായാലും ഗാട്ട് കരാറായാലും എല്ലാം സംഭവിച്ചത് മുഖര്‍ജി താക്കോല്‍ സ്ഥാനത്തിരിക്കുമ്പോഴാണ്. ബീഡിക്കമ്പനികളിലും ചായക്കടകളിലും വായനശാലകളിലുമെല്ലാം സിപിഎം അകപ്പെട്ട പാപ്പരത്തത്തെക്കുറിച്ചാണ് ചര്‍ച്ച. ഒരു ഭാഗത്ത് കരുത്തുപകരുകയും മറുഭാഗത്ത് സമരമിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന് ഇനിയും കൂട്ടുനില്‍ക്കണമോ എന്നാണ് അണികള്‍ ചിന്തിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം കേന്ദ്ര ആസ്ഥാനത്തെ ഗവേഷണവിഭാഗം കണ്‍വീനര്‍ പ്രസേന്‍ജിത് ബോസിനു പിന്നാലെ പാര്‍ട്ടിയുടെ ദല്‍ഹി സംസ്ഥാനകമ്മറ്റിയംഗം അല്ബീന ഷക്കീലും പാര്‍ട്ടിയില്‍നിന്ന് രാജിവച്ചിരുന്നു. രാജി സ്വീകരിക്കാതെ ഇരുവരെയും പുറത്താക്കിയതായുള്ള വാര്‍ത്താക്കുറിപ്പാണ് സിപിഎം ഇറക്കിയത്. ദേശീയ തലത്തില്‍ പാര്‍ട്ടി സൈദ്ധാന്തികമായ നിലപാടുകള്‍ വ്യാഖ്യാനിക്കുന്ന ഗവേഷണ വിഭാഗം പാര്‍ട്ടിയുടെ നിലപാടിനെതിരെ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ ജവാഹര്‍ലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: