ന്യൂദല്‍ഹി: വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ജയില്‍നിറയ്ക്കല്‍ പ്രക്ഷോഭം യുപിഎ സര്‍ക്കാരിന് ശക്തമായ താക്കീതായി. ദല്‍ഹിയിലും ഇതര സംസ്ഥാനങ്ങളിലെ ജില്ലാ കേന്ദ്രങ്ങളിലും നടന്ന പ്രക്ഷോഭ പരിപാടികളില്‍ ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അണിനിരന്നത് ജനരോഷത്തിന്റെ വേലിയേറ്റംതന്നെ സൃഷ്ടിച്ചു. ദല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കളാണ് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
കേരളത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമിരമ്പി. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ബിജെപി അഖിലേന്ത്യാ സെക്രട്ടറി ആരതി മെഹ്റ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാപ്രസിഡന്റ് കരമന ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം ചിന്നക്കടയില്‍ ദേശീയപതാക ഉപരോധിച്ച് അറസ്റ്റുവരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. വയയ്ക്കല്‍ മധു അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയില്‍ പോസ്റ്റ്ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. വി.എന്‍.ഉണ്ണി ആദ്ധ്യക്ഷ്യം വഹിച്ചു. ആലപ്പുഴയില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്കയച്ചിരുന്ന മാര്‍ച്ച് കെ.പി.ശ്രീശന് ഉദ്ഘാടനം ചെയ്തു. വെള്ളിയാംകുളം പരമേശ്വരന് ആധ്യക്ഷ്യം വഹിച്ചു. കോട്ടയത്ത് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കൊച്ചി ബോട്ടുജെട്ടി ബിഎസ്എന്‍എല്‍ ഓഫീസില്‍ നടന്ന ധര്‍ണ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ജെ.തോമസ് ആധ്യക്ഷ്യം വഹിച്ചു. തൃശൂരില്‍ ജനറല്‍ പോസ്റ്റ്ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബി.ഗോപാലകൃഷ്ണന് ആധ്യക്ഷ്യം വഹിച്ചു. മലപ്പുറത്ത് ദൂരദര്ശന് കേന്ദ്രത്തിലേക്ക് നടന്ന മാര്‍ച്ച് എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. കെ.ജയചന്ദ്രന്‍മാസ്റ്റര്‍ ആധ്യക്ഷം വിഹച്ചു. പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാര്‍ച്ച് എം.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.
കോഴിക്കോട് പോസ്റ്റ്ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.രഘുനാഥ് ആധ്യക്ഷ്യം വഹിച്ചു. കല്‍പ്പറ്റയില്‍ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് എം.വി.രാജന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സുരേഷ്കുമാര്‍ ആധ്യക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: