ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായില്ല. പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സി.പി.എമ്മും ഫോര്‍വേഡ് ബ്ലോക്കും തീരുമാനിച്ചു. എന്നാല്‍ സി.പി.ഐയും ആര്.എസ്.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.
ഇന്ന് ചേര്‍ന്ന ഇടതുയോഗമാണ് വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ച് പിരിഞ്ഞത്. പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് സി.പി.എം, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം ഭരിയ്ക്കുന്ന യു.പി.എയുടെ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കാനാകില്ലെന്ന് സിപിഐ, ആര്.എസ്.പി പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.
ഇതേതുടര്‍ന്നാണ് ഓരോ കക്ഷികളും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: