തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെക്കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. 4 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു.
ഇടുക്കിയിലെ എസ്.എഫ്.ഐ നേതാവ് അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.
ഇന്ന് രാവിലെ നിയമസഭയില്‍ ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ലാത്തിചാര്‍ജിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ലാത്തിച്ചാര്‍ജ് നടന്നതിന്റെ പത്രവാര്‍ത്തകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഈ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നു സ്പീക്കര്‍ മറുപടി പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു ചോദ്യോത്തവേളയോടു സഹകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: