ബംഗളുരു: മൂന്നര വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥന് പാസ്ക്കല്‍ മസൂയറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റു ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
അറസ്റ്റിലായ ഉദ്യോഗസ്ഥനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മസയൂറിനെ രാജ്യം വിടാന്‍ അനുവദിക്കരുതെം നിയമനടപടികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മലയാളിയായ ഭാര്യ സുജ ജോണ്‍സ് മസൂയര് വിദേശകാര്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ബംഗളുരുവിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തത്. കേസുമായി സഹകരിക്കുമെന്ന് ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
നയതന്ത്ര പാസ്പോര്‍ട്ടോ നയതന്ത്ര പരിരക്ഷയോ ഇല്ലാത്തതിനാല്‍ പാസ്കലിന്റെ വിചാരണ ഇന്ത്യന്‍ നിയമപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെയുള്ള പീഡനത്തിന് ഐ.പി.സി 376 വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.
സുജയ്ക്കും പാസ്ക്കലിനും മൂന്ന് മക്കളുണ്ട്. ഏഴും, ഒന്നരയും വയസുളള രണ്ട് ആണ്‍കുട്ടികളും മൂന്ന് വയസുളള പെണ്‍കുട്ടിയുമാണ് ഉളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: