തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ബഹളത്തിനും പരിഹാസത്തിനുമിടെ ആര്. ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ ദൃഢപ്രതിജ്ഞ ചെയ്ത ശെല്‍വരാജ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ചതോടെ ദൈവനാമത്തിലാണു പ്രതിജ്ഞ ചൊല്ലിയത്.
ചോദ്യോത്തരവേളയ്ക്ക് ശേഷം സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോള്‍ ശെല്‍വരാജ് ഭരണപക്ഷ ബെഞ്ചിലെത്തി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും തൊഴുതു. പിന്നീട് പ്രതിപക്ഷ ബെഞ്ചിലെത്തി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അടക്കമുള്ളവരെ വണങ്ങി. അതിനുശേഷമായിരുന്നു സത്യപ്രതിജ്ഞ.
ഒരു സഭയില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന ആദ്യ അംഗമെന്ന റെക്കോഡിനു ശെല്‍വരാജ് ഉടമയായി. 2011ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സി.പി.എം അംഗമായിരുന്ന ശെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: