തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് ആധികാരിക വിജയമല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പരമ്പരാഗത വോട്ടുകള്‍ യു.ഡി.എഫിന് നഷ്ടമായി. അഞ്ചാം മന്ത്രി വിവാദം പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിന്ന മത, സാമുദായിക ശക്തികളെ അകറ്റിയെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
കാര്യകാരണങ്ങള്‍ യു.ഡി.എഫ് പരിശോധിക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: