തലശ്ശേരി: ടി.പി.ചന്ദ്രശേഖന് വധക്കേസില്‍ പോലീസ് തിരയുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജില്ലാ സെഷന്‍സ് ജഡ്ജി 18ലേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാത്തതിനാലാണ് 18ലേക്ക് മാറ്റിയത്. കേസ് ഡയറി ഹൈക്കോടതിയിലാണുള്ളതെന്നും അതിനാല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ.പ്ലീഡര്‍ എം.ജെ.ജോണ്സണ് കോടതിയില്‍ ബോധിപ്പിച്ചു.
ഒറിജിനല്‍ കേസ് ഡയറി ഇല്ലെങ്കില്‍ പകര്‍പ്പെങ്കിലും ഹാജരാക്കണമെന്ന് കോടതി പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കുഞ്ഞനന്തന് കോടതിയില്‍ ഹാജരാകുമെന്ന് കരുതി കേസന്വേഷണ സ്പെഷ്യല്‍ സംഘത്തിലെ ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും നിരവധി ദൃശ്യമാധ്യമ പ്രവര്‍ത്തകരും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ കുഞ്ഞനന്തന് എത്തിയില്ല. കുഞ്ഞനന്തനുവേണ്ടി അഡ്വ.കെ.വിശ്വന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: