ന്യൂദല്‍ഹി: യു.പി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു. വൈകുന്നേരം ചേര്‍ന്ന യു.പി.എ യോഗത്തിന് ശേഷമാണ് സോണിയ പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ മാസം 24 ന് പ്രണബ് മുഖര്‍ജി ധനമന്ത്രി സ്ഥാനം രാജിവയ്ക്കും. 25 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മെക്സിക്കോയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്മോഹന് സിങ് മടങ്ങി വരാന്‍ വൈകുന്നതാണു രാജി സമര്‍പ്പിക്കുന്നതു നീട്ടി വച്ചത്. അതേസമയം യു.പി.എ സഖ്യകക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ഇടഞ്ഞു നില്ക്കുന്നതു കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
തൃണമൂലും സമാജ് വാദി പാര്‍ട്ടിയും മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരാണു നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതു കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: