കോട്ടയം: ഇന്ഡോയു.എസ്. ഉന്നത വിദ്യാഭ്യാസ സഹകരണ മേഖലയില്‍ പുതിയ കാല്‍വെയ്പായി ആരംഭിച്ച ഒബാമ-സിംഗ് നോളജ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ പ്രഥമ പാദത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് അത്യപൂര്‍വ്വ നേട്ടം. വാഷിംഗ്ടണില്‍ ഇന്നലെ കേന്ദ്ര മാനവ വിഭവ വികസന മന്ത്രി കപില്‍ സിബലും അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും സംയുക്തമായാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പരിസ്ഥിതി സുസ്ഥിര വികസന പ്രോജക്ടിന് മൂന്നു വര്‍ഷം കൊണ്ട് രണ്ടരലക്ഷം ഡോളര്‍ പ്രോജക്ടിനായി ചിലവഴിക്കാന്‍ സാധിക്കും. സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് എന്‍വയോമെന്റല്‍ സയന്‍സും ഇന്റര്‍യൂണിവേഴ്സിറ്റി സെന്ററായ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ എന്‍വയോമെന്റ് സ്റ്റഡീസ് ആന്റ് സസ്റ്റെയ്നെബിള് ഡവലപ്മെന്റും സംയുക്തമായി തയ്യാറാക്കിയ പ്രോജക്ടിനാണ് ഈ അംഗീകാരം.
എം.ജി.യുടെ പ്രോജക്ട് പങ്കാളികളായ അമേരിക്കയിലെ ബ്ര് യൂണിവേഴ്സിറ്റി, ഡ്യൂക്ക് യൂണിവേഴ്സിറ്റി, പ്ലിമത് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായുള്ള അക്കാദമിക് ഗവേഷണ പദ്ധതികളിലൂടെ അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇരു രാജ്യങ്ങളിലേയ്ക്കും പഠന, ഗവേഷണങ്ങളില്‍ പങ്കെടുക്കുന്നതിനും സാമൂഹ്യപാരിസ്ഥിതിക സുസ്ഥിര വികസനത്തിനുതകുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വഴിയൊരുങ്ങും.
ശുദ്ധജല ലഭ്യതയും ശുചിത്വവും ഉറപ്പുവരുത്തി സാമൂഹ്യ ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ബ്ര് യൂണിവേഴ്സിറ്റിയുമായി ഉള്ളത്. സംശുദ്ധ ഊര്‍ജ്ജത്തെ കുറിച്ചുള്ള ഗവേഷണ പദ്ധതിയ്ക്ക് ഡ്യൂക്ക് യൂണിവേഴ്സിറ്റിയുമായും പശ്ചിമഘട്ട ആദിവാസികളുടെ സുസ്ഥിര വികസന മാതൃകകളെക്കുറിച്ചുള്ള പഠനത്തിന് പ്ലിമത് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായും സംയുക്ത ഗവേഷണ പദ്ധതികളാണ് എം.ജി. ഇതിലൂടെ നടപ്പിലാക്കുക.
രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയിലൂടെ നവീന വിദ്യാഭ്യാസ പരിഷ്ക്കരണവും സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്തുകയും അക്കാദമിക രംഗത്തേയ്ക്ക് യുവഗവേഷകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനുമാണ് ഈ തുക വിനയോഗിക്കുക. ഇരു രാജ്യങ്ങളും അഞ്ച് ദശലക്ഷം ഡോളര്‍ വീതം പദ്ധതി വിഹിതമായി ചെലവഴിക്കും.
പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഇന്ത്യ, അമേരിക്ക ഗവണ്മെന്റുകള് ദ്വിരാഷ്ട്ര ഒബാമസിംഗ് ഇനിഷ്യേറ്റീവ് ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്കി. ഈ സമിതിയാണ് എല്ലാ ഗ്രാന്റുകള്‍ക്കും അവസാന അംഗീകാരം നല്‍കുക. അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയിലേയ്ക്ക് ഇരു രാജ്യങ്ങളും പത്തു ദശലക്ഷം ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: