ന്യൂഡല്‍ഹി:ന്യൂനപക്ഷ ഉപസംവരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍ബലപ്പെടുത്തിയ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.4.5 ശതമാനം മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ 443 സീറ്റുകള്‍ കൂടി ഒ.ബി.സി വിഭാഗത്തിന് ലഭിക്കുന്നതിന് സുപ്രീംകോടതി വിധി സഹായകമാകും. ഒ.ബി.സി. സംവരണത്തിനുള്ളില്‍ 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി കഴിഞ്ഞകൊല്ലം ഡിസംബര്‍ 22 നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്രഉത്തരവ് ഹൈക്കോടതി ദുര്‍ബലപ്പെടുത്തിയത്.മതം മാത്രമാണോ സംവരണത്തിനുള്ള മാനദണ്ഡമെന്ന് കോടതി അന്വേഷിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: