കോഴിക്കോട്: ചോദ്യംചെയ്യലിനിടെ അന്വേഷണസംഘം തന്നെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് കോടതിയില്‍ പറഞ്ഞു. പോലീസിന്റെ ക്രൂര മര്‍ദ്ദനം കാരണം കോടതിയില്‍ നില്ക്കാന് പോലും താന്‍ അശക്തനാമെന്നും തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രജീഷ് ആവശ്യപ്പെട്ടു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് രജീഷിനെ ഇന്ന് വടകര ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
രജീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടപ്പോഴാണ് അന്വേഷണസംഘം തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രജീഷ് ആരോപിച്ചത്. ഇതിനെത്തുടര്‍ന്ന് രജീഷിനെ കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: