ഗുരുവായൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് രാധാ ബാലകൃഷ്ണന്(67)അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍ നടക്കും. അടിയന്തരാവസ്ഥകാലത്ത് കൈക്കുഞ്ഞായ മകളുമായി രണ്ടുമാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.നിലക്കല്‍ സമരവുമായി ബന്ധപ്പെട്ട് കെ. കരുണാകരന് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഗുരുവായൂരിലെത്തിയ കരുണാകരനെ തടഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 2001ല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. ബിജെപിയുടേയും മഹിളാമോര്‍ച്ചയുടേയും നിരവധി സ്ഥാനങ്ങള്‍ രാധാ ബാലകൃഷ്ണന് വഹിച്ചിട്ടുണ്ട്. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട്, ബിജെപി ജില്ലാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
ഗുരുവായൂര്‍ ആനേടത്ത് ബാലകൃഷ്ണന് നായരാണ് ഭര്‍ത്താവ്. മക്കള്‍:പരേതനായ ഉണ്ണികൃഷ്ണന്, ഡോ.നാരായണന്(ഋഷികേശ്), അഡ്വ.നിവേദിത(ചാവക്കാട് കോടതി), കല്ല്യാണ സുന്ദരന്‍(രാജു-ബിസിനസ് ഗുരുവായൂര്‍), അരവിന്ദന്(എഞ്ചിനിയര്‍, യു കെ). മരുമക്കള്‍: ഓമന, രമ, ശ്രീജ, പരേതനായ സുബ്രഹ്മണ്യന്(രവി). ബിജെപിക്കും പൊതുസമൂഹത്തിനും രാധ ബാലകൃഷ്ണന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് രാധാ ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
സമരരംഗത്തും സംഘടനാരംഗത്തും തികഞ്ഞ നേതൃപാടവമായിരുന്നു രാധാബാലകൃഷ്ണന്റേതെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാസുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡണ്ടിനുവേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി എ.നാഗേഷ് ആദരാഞ്ജലി അര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരന്, ജില്ലാ സംഘചാലക് റിട്ട.കേണല്‍ വേണുഗോപാല്‍, ജില്ലാ കാര്യവാഹ് ശിവദാസ്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, വൈസ് പ്രസിഡണ്ട് ദയാനന്ദന് മാമ്പുള്ളി, ജില്ലാ സെക്രട്ടറി ജസ്റ്റിന് ജേക്കബ്ബ് എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: