പുതുക്കാട്: പുതുക്കാട് കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രധാന പ്രതി ഇന്ദ്രന്‍കുട്ടി ഉള്‍പ്പെടെ എട്ടംഗ ഗുണ്ടാ സംഘമാണ് പോലീസിന്റെ വലയിലായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ദ്രന് കുട്ടിയാണ് മുഖ്യപ്രതി.
അഞ്ചു പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. ബാക്കി മൂന്നു പേര് ഇവര്‍ക്ക് സഹായം ചെയ്തവരാണ്. അറസ്റ്റിലായവരില്‍ ഏഴു പേരും മുന്‍പും കൊലപാതകക്കേസില്‍ ഉള്‍പ്പെടെ പ്രതികളാണ്. ഒരാള്‍ കഞ്ചാവു കേസിലും പ്രതിയാണ്. ഒരു ഇഷ്ടികകളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന കേളമ്പാട്ടില്‍ ജംഷീര്‍, തുമ്പരപ്പിള്ളി ഗോപി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന സിജിത്തിന്റെ മൊഴിയാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
ബാറിലെ മദ്യപാനത്തിനിടെ ഇന്ദ്രന്കുട്ടിയെ വധിക്കുമെന്ന് മറുസംഘം ഭീഷണി മുഴക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: