കൊച്ചി: നൈജീരിയയിലെ ലാഗോസില്‍ വിമാനാപകടത്തില്‍ മരിച്ച റിജോ കെ.എല്‍ദോസിന്റെ മൃതദേഹം ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയാനായി റിജോയുടെ പിതാവ് കൊച്ചുകുട്ടി എല്‍ദോസിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കും. ഇത് അടുത്ത ദിവസംതന്നെ നൈജീരിയയിലേക്ക് അയക്കും. ഇതിനായി എല്‍ദോസും റിജോയുടെ സഹോദരിയുടെ ഭര്‍ത്താവ് ജയ്മോനും ദല്‍ഹിയിലേക്ക് യാത്ര തിരിച്ചതായും ബന്ധുക്കള്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
റിജോയുടെ ഭൗതീകാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും ബന്ധുക്കള്‍ പറഞ്ഞു. നൈജീരിയയിലെ ലാഗോസിലുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യന്‍ സഹ പെയിലറ്റടക്കം 153 പേരും വിമാനത്തിനടിയില്പ്പെട്ട കെട്ടിടത്തിലെ 40 പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: