തിരുവനന്തപുരം: ശാസ്ത്ര സ്നേഹികള്‍ക്ക് കണ്ണിന് വിസ്മയകരമായ കാഴ്ചയൊരുക്കി ശുക്രസംതരണം. നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണ് ഇന്ന് ദൃശ്യമായത്. ഇനി ഇത്തരമൊരു പ്രതിഭാസം 2117 ഡിസംബര്‍ 11 നു മാത്രമേ സംജാതമാകുകയുള്ളൂ.
സൂര്യനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ശുക്രന് കടന്നുപോകുന്ന പ്രതിഭാസമാണ് ശുക്രസംതരണം. പുലര്‍ച്ചെ 3.15നാണ് ശുക്രസംതരണം ആരംഭിച്ചത്. 10.30ഓടെ ശുക്രന് സൂര്യനെ കടന്നുപോയി. കേരളത്തില്‍ 6.50ന് ദൃശ്യമായ ശുക്രസംതരണം 9.25വരെ ദൃശ്യമായി.
മേഘാവൃതമായ അന്തരീക്ഷം ആയിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ ശുക്രസംതരണം വ്യക്തമായി കാണാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: