തിരുവനന്തപുരം: കാട്ടായിക്കോണത്ത് സമാന്തര സര്‍വീസ് നടത്തുന്ന വാന്‍ മറിഞ്ഞ് ഏഴു സ്കൂള്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം ഉണ്ടായത്. വാനില്‍ സ്കൂള്‍ കുട്ടികളടക്കം 34 ലധികം യാത്രക്കാരുണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന നടത്തുന്നതിനെ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാന്‍ അമിതവേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വകുപ്പിന്റെ ജീപ്പ് വാനിനെ പിന്തുടര്ന്നു. വാനിനെ മറികടക്കാന്‍ ജീപ്പ് ശ്രമിക്കുന്നതിനിടെ വെട്ടിത്തിരിച്ച വാന്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
വാന്‍ മറിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതിഷേധിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ ഒഴികെ മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടര്‍ന്ന് വാന്‍ ഡ്രൈവറേയും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: