ബീജിങ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍ എത്തി. ഷാന്‍ഹായ് കോപറേഷന്‍ ഓര്ഗനൈസേഷന് (എസ് സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പുട്ടിന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ആതിഥ്യവും സ്വീകരിക്കും.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയാണ് പുട്ടിന്റെ ചൈനീസ് പര്യടനത്തിന്റെ ലക്ഷ്യം. ഇന്ന് വൈകീട്ട് ചൈനീസ് പ്രസിഡന്റുമായി പുട്ടിന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇതിനു ശേഷം ചൈനീസ് മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ സുപ്രധാന വാണിജ്യ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനു ഇടയാക്കിയ സിറിയന്‍ വിഷയത്തിലെ നിലപാട് സംബന്ധിച്ചും ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിലധികമായി സിറിയയില്‍ തുടരുന്ന കലാപത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമാണെന്ന ലോകരാജ്യങ്ങളുടെ നയത്തിനു വിരുദ്ധമായിരുന്നു റഷ്യയുടെയും ചൈനയുടെയും നിലപാട്.
ഈ സാഹചര്യത്തില്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച ലോകരാജ്യങ്ങള്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: