തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം. കാലാവസ്ഥ അനുകൂലമാണെന്നും സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് മണ്‍സൂണ്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സാധാരണയായി ജൂണ്‍ മാസം തുടങ്ങുമ്പോള്‍ തന്നെ കേരളത്തില്‍ മണ്‍സൂണ്‍ മഴ പെയ്യേണ്ടതാണ്. എന്നാല്‍ ഇക്കുറി അറബിക്കടലിലെ ചുഴലിക്കാറ്റിന്റെ മര്‍ദ്ദം മൂലമാണ് മണ്‍സൂണ്‍ എത്താന്‍ വൈകുന്നതെന്നാണ് കാലാവസ്ഥാകേന്ദ്രം നല്കുന്ന വിശദീകരണം.
ഇന്നലെ കേരളത്തില്‍ ചില സ്ഥലങ്ങളിലും ലക്ഷദ്വീപിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: