ആലപ്പുഴ: കായംകുളത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആഷിക്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. മര്‍ദ്ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തനൂജ് പോലീസ് പിടിയിലായിട്ടുണ്ട്.
നൂറനാട് സ്വദേശി ബിജിത്തിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയുടെ പുറകില്‍ വെച്ചാണ് ബിജിത്തിനെ ഒരു സംഘം മര്‍ദ്ദിച്ചത്. ഒരു മുസ്ലീം പെണ്‍കുട്ടിയെ കളിയാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: