ന്യൂദല്‍ഹി: പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന വിവാദ പ്രസ്താവന നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ നടപിടയെടുക്കാന്‍ അവെയ്ലബിള് പി.ബി യോഗം തീരുമാനിച്ചു. പ്രസ്താവനയെ അപലപിക്കുന്നുവെന്നും മണിയ്ക്കെതിരെ ഉചിതമായ നടപടി പിന്നീട് ഉണ്ടാകുമെന്നും പി.ബി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹരിസിങ് കാങ് ഒപ്പിട്ട പത്രക്കുറിപ്പും പോളിറ്റ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ട്.
മണിക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അവയ്ലബിള് പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മണിയുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളിയ പി.ബി വിവാദ പരാമര്‍ശത്തെ അപലപിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടുകളോ നയവുമായോ ബന്ധമില്ലാത്ത തരത്തിലുള്ളതാണ് മണിയുടെ പ്രസ്താവന. സി.പി.എം ഒരിക്കലും കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹാപ്പിച്ചിട്ടില്ല, ഇനി അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ലെന്നും പി.ബിയുടെ പ്രസ്താവനയില്‍ പറയുന്നു.
‘ഞങ്ങള്‍ 13 പേരുടെ പട്ടിക തയ്യാറാക്കി, ആദ്യത്തെ മൂന്നുപേരെ കൊന്നു’ എന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകം, ഗൂഡാലോചന, ഗൂഡാലോചന അറിഞ്ഞിട്ടും രഹസ്യമാക്കിവെയ്ക്കല് എന്നീ കുറ്റങ്ങള്ചേര്ത്ത് തൊടുപുഴ പോലീസ് മണിക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: