തിരുവനന്തപുരം: കൊല നടത്തിയവരുടെ പട്ടിക തയാറാക്കിയത് ആരൊക്കെയാണെന്ന് എം.എം മണി വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ആവശ്യപ്പെട്ടു. കൊലപാതകം നടത്തുമെന്ന് പരസ്യമായി പ്രസ്താവന നടത്തിയ സി.പി.എമ്മിന്റെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകം നടത്തുന്ന ഒരു പാര്‍ട്ടിയെ നിലനിര്‍ത്തേണ്ടത് ആവശ്യമാണോ എന്ന തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പു കമ്മിഷനാണ്. മണിയെ സി.പി.എം കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാന നേതൃത്വം അതിനു മുതിര്‍ന്നിട്ടില്ല. ഞങ്ങളാണു കൊലപാതകം നടത്തിയതെന്നാണു മണി വെളിപ്പെടുത്തിയിരക്കുന്നത്. ഇതില്‍ മണിയൊഴിച്ചുള്ള ഞങ്ങള്‍ ആരെന്നു വ്യക്തമാക്കണം.
എല്‍.ഡി.എഫില്‍ തുടരണമോ എന്ന കാര്യം ഘടകകക്ഷികള്‍ പുനര്‍വിചിന്തനം ചെയ്യേണ്ടതാണെന്നും തങ്കച്ചന് ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ അത് ഒരു കലയാക്കി മാറ്റിയ സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നും പി.പി. തങ്കച്ചന് ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: