കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ബന്ധമുള്ള വ്യവസായിയാണെന്ന് അറസ്റ്റിലായ സി.എച്ച്.അശോകന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് അശോകന് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വ്യവസായി ആരാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല.
അഴിയൂരിലെ ഒരു ബോട്ട്ലിംഗ് സ്ഥാപിക്കുന്നതിനെതിരെ ചന്ദ്രശേഖരന് സമരം സംഘടിപ്പിച്ചിരുന്നു. പ്ലാന്റ് ആരംഭിക്കാന്‍ കഴിയാതെ വന്നതോടെ വ്യവസായിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി. ഇതേ തുടര്‍ന്നാണ് ചന്ദ്രശേഖരനോട് ഈ വ്യവസായിക്ക് വൈരാഗ്യം ഉണ്ടായത്. ഇതാണ് ടി.പിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന് നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ പ്ലാന്റിനെതിരെ ചന്ദ്രശേഖരന് ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിച്ചിരുന്നു. ഈ സമരം കാരണം ലക്ഷക്കണക്കിന് രൂപ മുതലിറക്കിയ പ്ലാന്റ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ വൈരാഗ്യമായിരിക്കാം ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ കാരണം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പ്രതിയാക്കിയത്. തന്റെ വാദം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തത്.
കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണസംഘം നീങ്ങുന്നത്. കേന്ദ്ര, ആഭ്യന്തരമന്ത്രിമാരാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുന്നതെന്നും ഹര്‍ജിയില്‍ അശോകന് പറഞ്ഞു. കേസില്‍ പ്രതിയായ ഏരിയാ കമ്മിറ്റിയംഗം കെ.കെ.കൃഷ്ണനും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു.
ഹര്‍ജി നാളെ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: