ന്യൂദല്‍ഹി: അതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കമ്മറ്റിയെ നിയോഗിച്ചത്. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് അതീവ പരിസ്ഥിതി ദുര്ബലപ്രദേശത്താണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ പ്രദേശങ്ങളിലെ 35 വര്‍ഷത്തിലധികം പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മീഷന് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വനം-പരിസ്ഥിതി മന്ത്രലയത്തിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 45 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.
പശ്ചിമഘട്ട പര്‍വത നിരകളുടെ സംരക്ഷണത്തിനും അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച ശുപാര്ശകളുമാണു മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഒമ്പതു മാസമായി റിപ്പോര്‍ട്ട് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നെങ്കിലും പ്രസിദ്ധീകരിക്കാന്‍ തയാറായില്ല.
തുടര്‍ന്നു നല്കിയ വിവരാവകാശ പരാതിയും നിയമ നടപടികളുമാണു റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: