വാഷിങ്ടണ്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് പര്‍വേഷ് മുഷറഫ് ആണെന്നു പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും ബേനസീറിന്റെ മകനുമായ ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
ബേനസീറിനെതിരേ ഭീഷണി ഉയര്‍ന്നിട്ടും സുരക്ഷ ശക്തമാക്കാന്‍ മുഷറഫ് തയാറായില്ല. ബേനസീറിനെ നിരവധി തവണ മുഷറഫ് നേരിട്ടു ഭീഷണിപ്പെടുത്തിയെന്നും സി.എന്‍.എന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിലാവല്‍ വ്യക്തമാക്കി.
പരസ്പര സഹകരണവും ബന്ധവും ആശ്രയിച്ചായിരിക്കും സുരക്ഷയെന്നു ബേനസീറിനോടു മുഷറഫ് പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനോടു മുഷറഫിനു താത്പര്യമുണ്ടായിരുന്നില്ല. ഇതിനെതിരേ പ്രതികരിച്ചതോടെ ബേനസീറിന്റെ സുരക്ഷയില്‍ കുറവുവരുത്തിയെന്നും ബിലാവല്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റാലികള്‍ നടന്ന സമയത്ത് മനപ്പൂര്‍വ്വം സുരക്ഷാസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തി. അതിനെതിരെ പലതവണ ബേനസീര്‍ പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്നും ബിലാവല്‍ പറഞ്ഞു. പാക്കിസ്ഥാന് ഇപ്പോള്‍ രാഷ്ട്രീയമായും സാമ്പത്തികമായും വളരെ മോശപ്പെട്ട സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അധികം താമസിക്കാതെ ഈ പ്രതിസന്ധി തന്റെ രാജ്യം തരണം ചെയ്യമെന്നും ബിലാവല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: