സി.പി.എം ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു.ദംഷ്ര്ടകളുമായി മുല്ലപ്പള്ളി രാമചന്ദ്രന് സിപിഎമ്മിനെ ആക്രമിക്കുകയാണ്. വിമോചനസമരത്തിനു ശേഷം ഇങ്ങനെയൊരു കടന്നാക്രമണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുനേരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.പയ്യാമ്പലത്ത് നായനാര്‍ ദിനത്തില്‍ നടത്തിയ അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: