കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെന്നു സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അശോകന്, സുമോഹന്, മനോജ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് വളയത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്.
പിടിയിലായ മൂവര്‍ക്കും കേസിലെ മുഖ്യപ്രതികളായ കൊടി സുനില്‍, റഫീഖ്, എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണിവര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുള്‍പ്പെടെ ഏഴു പേര്‍ക്കു വേണ്ടിയാണു പോലീസ് തെരച്ചില്‍ നടത്തി വന്നത്.
മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: