ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ചാത്തങ്കരി സ്വദേശി വര്‍ഗീസ് മാത്യുവിന്റെ മകന് ലെജിന്‍ മാത്യുവിനെ സ്കൂള്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലെജിന്റെ കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചങ്ങനാശേരിയില്‍ നിന്നാണ് സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വേണ്ടി സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ കുട്ടി കുറ്റം സമ്മതിച്ചതായാണ് സൂചന. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്നു ലെജിന്‍ മാത്യു. സ്കൂളിന്റെ തെക്കേ അറ്റത്തെ ക്ളാസ് മുറിക്ക് സമീപം മതിലിനോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. ലെജിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ദൃശ്യമാണ്. ഇരുകൈകളിലും മാന്തിപ്പറിച്ചതുപോലെയുള്ള മുറിവുകള്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: