കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക്. വടകരയില്‍ ചേര്‍ന്ന പാര്‍ട്ടിയോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആര്.എം.പിയുടെ ഒഞ്ചിയം ഏര്യാ സെക്രട്ടറിയായി എന്‍.വേണുവിനെയും തെരഞ്ഞെടുത്തു.
രമയുടെ ഭാരവാഹിത്വം പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആര്.എം.പിയുടെ സജീവ നിരയില്‍ രമയുണ്ടാകും. എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രമ ഇപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇനി പാര്‍ട്ടിയെ നയിക്കുന്നവരില്‍ ഒരാളായി രമയുണ്ടാകുമെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.
നേരത്തേ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്ന രമ ചന്ദ്രശേഖരനുമായുള്ള വിവാഹത്തിന് ശേഷം അത്ര സജീവമായിരുന്നില്ല. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്.എം.പി രൂപം കൊണ്ടപ്പോള്‍ രമയും അതില്‍ അംഗമായിരുന്നു. രമയുടെ മുന്‍കാല രാഷ്ട്രീയ അനുഭവങ്ങള്‍ ആര്.എം.പിക്ക് പ്രയോജനപ്പെടുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: