കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വടകരയിലെ നാലു പഞ്ചായത്തുകളില്‍ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് എന്നിവിടങ്ങളിലാണു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മേഖലയില്‍ ഇനിയും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. സംഘം ചേരുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും പോലീസ് നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: