യു.എന്‍: യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ സുഡാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഐക്യരാഷ്ട സഭ. രണ്ട് ദിവസങ്ങള്‍ക്കകം സുഡാനും തെക്കന്‍ സുഡാനും വെടിനിര്‍ത്തണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
സുഡാനിലെ പ്രശ്നപരിഹാരങ്ങള്‍ക്ക് ആഫ്രിക്കന്‍ യൂണിയന് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പാലിക്കണമെന്നും ഐക്യരാഷ്ട്ര സഭ അന്ത്യശാസനം നല്കി. ഇതിന് രണ്ട് ദിവസത്തെ സമയം അനുവദിച്ച യു.എന്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ണ്ണമായും തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തര്‍ക്കഭൂമിയില്‍ നിന്നും ഇരുരാജ്യങ്ങളും പിന്മാറുക, ചര്‍ച്ചയ്ക്ക് തയാറാവുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആഫ്രിക്കന്‍ യൂണിയന് മുന്നോട്ടു വച്ചത്. സുഡാന് ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എന്നിന്റെ നീക്കത്തെ റഷ്യയും ചൈനയും പിന്തുണച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തിയതായി രേഖാമൂലമുള്ള ഉറപ്പ് നല്‍കിയതായും യു.എന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: