ന്യൂദല്‍ഹി: ടെട്ര ട്രക്ക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കരങ്ങള്‍ ശുദ്ധമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആറ് കമ്പനികള്‍ക്ക് പത്ത് വര്‍ഷത്തേയ്ക്ക് കരാറുകള്‍ നല്‍കില്ലെന്നും എ.കെ ആന്റണി രാജ്യസഭയില്‍ വ്യക്തമാകി.
കേസില്‍ സി.ബി.ഐ അന്വേഷണം നന്നായി പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളൂം. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതുള്‍പ്പടെയുള്ള അഴിമതി തെളിഞ്ഞതിനാലാണ് രണ്ട് ഇന്ത്യന്‍ കമ്പനികളെയും നാല് വിദേശ കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയത്.
നിലവിലുള്ള കരാറുകളെ സംബന്ധിച്ച് സി.വി.സിയുടെ നിലപാട് അനുസരിച്ച് മുന്നോട്ട് പോകും. അഴിമതി തടയാന്‍ നടപടി എടുക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എ.കെ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: