തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വനാന്തരങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഛത്തീസ്ഗഢ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും നക്സല്‍ ബന്ധമുള്ളവര്‍ കേരളത്തിലെത്തുന്നതെന്നും ഡി.ജി.പി ആലപ്പുഴയില്‍ പറഞ്ഞു.
എന്നാല്‍ കേരളത്തിലെത്തുന്നവര്‍ നേരിട്ടു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഒളിവില്‍ കഴിയാനോ, പോലീസില്‍ നിന്നു രക്ഷപെട്ടു ജോലി തേടിയോ ആകാം ഇവര്‍ വന്നിരിക്കുന്നത്. ഒരുപക്ഷെ ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നുമുണ്ടാകാം. വനം വകുപ്പുമായി ചേര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
വളരെ ഗൗരവമുള്ള വിഷയമായതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വനങ്ങളില്‍ തീവ്രവാദം ശക്തമാകുന്നുണ്ടെന്ന് വനംമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡി.ജി.പിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: