യംഗൂണ്‍: മ്യാന്മാര് പാര്‍ലമെന്റ് അംഗമായി മ്യാന്മാര് ജനകീയ നേതാവ് ആങ്ങ് സാന്‍ സൂകി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മ്യാന്മാറിലെ ഭരണകൂടത്തിനെതിരെ സ്യൂകി നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അവര്‍ ജനാധിപത്യ പ്രക്രിയയിലൂടെ പാര്‍ലമെന്റിന്റെ ഭാഗമാകുന്നത്.
ഭരണഘടന ജനാധിപത്യവിരുദ്ധമാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട് സൂകിയും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്നും വിട്ട് നിന്നിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ മ്യാന്മാര് പ്രസിഡന്റ് തീന് സെയ്ന് തയ്യാറായിട്ടില്ല. തുടര്‍ന്ന് ജനങ്ങളുടെ താല്പര്യത്തിന് വിധേയമായി സത്യപ്രതിജ്ഞ ചെയ്യാന്‍ സൂകി വിധേയയാകുകയായിരുന്നു.
സൂകിയുടെ പാര്‍ലമെന്റ് പ്രവേശനത്തിലൂടെ മ്യാന്മാറിന്റെ ചരിത്രത്തിലെ അപൂര്‍വ മുഹൂര്‍ത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാല്‍ സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് ഭൂരിപക്ഷം കുറവായതിനാല്‍ പാര്‍ലമെന്റിന്റെ അധികാരത്തിന്മേല് വ്യക്തമായ സ്വിധീനം ചെലുത്താനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: