ന്യൂദല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ 2,200 പുതിയ മൊബെയില്‍ ടവറുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജനങ്ങളും നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പോലീസ് കണ്ട്രോള് റൂമുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടാനുള്ള പരിമിതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇതുകൊണ്ട് സര്‍ക്കാരിന്റെ ലക്ഷ്യം.
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷാ, ബീഹാര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മൊബെയില്‍ ടവര്‍ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 200 ഓളം ടവറുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍നിന്നും 10 മുതല്‍ 12 ലക്ഷംരൂപ വരെ നീക്കിവക്കും. 2011 ല്‍ നക്സല്‍ ആക്രമണങ്ങളില്‍ 447 സാധാരണക്കാരും 142 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരേയും തട്ടിക്കൊണ്ടുപോകുന്നതും ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 ജില്ലകളിലും 270 പോലീസ് സ്റ്റേഷന് പരിധികളിലും മാവോയിസ്റ്റ് സ്വാധീനം ശക്തമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രദേശത്ത് റോഡ്, പാലം, സ്കൂള്‍ കെട്ടിടങ്ങള്‍, കുടിവെള്ളം, ഇലക്ട്രിക് വര്‍ക്കുകള്‍ തുടങ്ങി എല്ലാ മേഖലകളും പുനരുദ്ധരിക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ 2011 ല്‍ 447 പൗരന്മാരും 142 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ക്കായി 90,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുവാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: