ചെന്നൈ: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവനും ടി.ആര് ബാലുവും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ആന്റണി ചെന്നൈയിലെത്തിയത്. കരുണാനിധിയുടെ കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യയായ രാജാത്തി അമ്മാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യു,പി.എയുടെ രാഷ്ട്രപതി സ്ഥാനര്‍ത്ഥി പ്രണാബ് മുഖര്ജിയായിരിക്കുമെന്ന വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നതാണ് ആന്റണിയുടെ സന്ദര്‍ശനം.
234 അംഗ തമിഴ്നാട് നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് 151 അംഗങ്ങളുണ്ട്. അതിനാല്‍ ജയലളിത കോണ്‍ഗ്രസുമായി അടുക്കുന്നത് ഡി.എം.കെയ്ക്ക് ദോഷമായിരിക്കും. ഒപ്പം ഡി.എം.കെയുടെ ഒഴിഞ്ഞു കിടക്കുന്ന രണ്ട് മന്ത്രിസ്ഥാനത്തെപ്പറ്റിയും ആന്റണിയും കരുണാനിധിയും ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: