കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാലിന്യ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തമ്മില്‍ തല്ലി നടക്കുന്ന സര്‍ക്കരിന്റെ പൊള്ളയായ അവകാശവാദങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
അന്യോന്യം തര്‍ക്കിക്കുന്ന കോണ്‍ഗ്രസും ലീഗും മാലിന്യക്കൂമ്പാരമാണ്. ആ മാലിന്യം നീക്കം ചെയ്യണം. ഭരിക്കാന്‍ താല്പര്യമില്ലെങ്കില് സര്‍ക്കാര്‍ രാജിവയ്ക്കണം. അല്ലാതെ ജനങ്ങളെ വിഡ്ഢികളാക്കുകയല്ല വേണ്ടത്. നെയ്യാറ്റിന്‍കരയിലെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന വി.എസ് തള്ളിക്കളഞ്ഞു.
യു.ഡി.എഫ്. നേതാക്കള്‍ പരസ്പരം അവഹേളിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സമയമില്ലെന്നും വി.എസ്. പറഞ്ഞു. മത, സാമുദായിക ശക്തികള്‍ രാഷ്ട്രീയത്തില്‍ വിലപേശുന്നതിനെയും വി.എസ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: