കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടി അനന്യയ്ക്ക് സാരമായി പരിക്കേറ്റു. വിജി തമ്പിയുടെ നാടോടി മന്നന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ അനന്യയും വില്ലന്‍ കഥാപാത്രമായി വേഷമിടുന്ന അബുസലിമും ചേര്‍ന്നുള്ള സീനെടുക്കുമ്പോഴാണ് സംഭവം.
അബു സലിം അനന്യയുടെ കൈ പിടിച്ച് വലിച്ച് തള്ളുന്ന രംഗമാണ് ചിത്രീകരിച്ചത്. ആദ്യ ടേക്ക് ശരിയാവാതെ വീണ്ടുമെടുക്കുമ്പോള്‍ അനന്യ കൈ നിലത്തിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ അനന്യയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇടത് കൈയിലെ എല്ലൊടിഞ്ഞ അനന്യയ്ക്ക് രണ്ടു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: