മലപ്പുറം: മുസ്ലീംലീഗ് വിട്ടുവീഴ്ച ചെയ്തതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ത്യാഗം സഹിച്ച പാര്‍ട്ടിയാണ് ലീഗ് എന്നും മജീദ് ഓര്‍മ്മിപ്പിച്ചു.
മന്ത്രിസഭ രൂപീകരിക്കുന്നതിനു വേണ്ടി പാര്‍ട്ടിയുടെ ന്യായമായ ആവശ്യം കുറച്ചു കാലത്തേക്കു മാറ്റിവയ്ക്കുകയാണു ചെയ്തത്. എല്ലാക്കാലവും അവഹേളനം സഹിച്ച് ലീഗ് യു.ഡി.എഫില്‍ തുടരുമെന്ന് ആരും കരുതേണ്ടെന്നും മജീദ് പറഞ്ഞു
ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിലാണു മജീദ് കോണ്‍ഗ്രസിനെതിരേ തുറന്നടിച്ചത്. മന്ത്രിസഭാ രൂപീകരണ വേളയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ ഇതു ലീഗിന്റെ കഴിവുകേടായി കരുതേണ്ട. അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് അവകാശപ്പെട്ടതാണ്. ഇതില്‍ അല്പം വിട്ടുവീഴ്ച ചെയ്തുവെന്നു മാത്രം.
എന്നാല്‍ ലീഗിനെതിരേ ആക്ഷേപം തുടര്‍ന്നാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: