ജോദ്പുര്‍: രാജസ്ഥാനിലെ നഴ്സ് ആയിരുന്ന ഭന്‍വാരിദേവിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ മൂന്നാം കുറ്റപത്രം കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പുക്രാജ്, ദിനേശ്, രേഷ്മറാം, മുന്‍ എം.എല്‍.എ മല്കാന് സിംഗിന്റെ സഹോദരി ഇന്തിര ബിശ്നോയി എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയത്.
ഗൂഡാലോചന, തട്ടികൊണ്ട്പോകല്‍, തെളിവ് നശിപ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. മുന്നാം കുറ്റപത്രത്തില്‍ 16 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ പ്രതികളായ 16പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എം.എല്‍.എമാരായ മഹിപാല്‍ മഡേണയും മല്‍ക്കാന്‍ ബിഷ്നോയിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് 36വയസ് പ്രായമുള്ള ഭന്വരിദേവി ദുരൂഹ സാഹചര്യത്തില്കൊല്ലപ്പെട്ടത്.
ഭന്‍വാരിയുടെ ജഡം കത്തിച്ചത് ഒസിയന്‍ ഗ്രാമത്തിനടുത്തുവച്ചാണെന്നു സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. അവരുമായി രഹസ്യബന്ധം പുലര്‍ത്തിയ രാജസ്ഥാന് മന്ത്രി മഹിപാല്‍ മദിര്ണയാണ് എല്ലാ ആസൂത്രണവും ചെയ്തത്. 2011 സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ഭന്‍വാരി ദേവിയെ കാണാതായത്.
2011 സെപ്റ്റംബര്‍ എട്ടിനു ബില്ലാര പ്രദേശത്തു തനിച്ചെത്താന്‍ മല്‍ഖന്‍ സിങ് ആവശ്യപ്പെട്ടു. ഇവിടെ വച്ചു തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതി. തനിയെ എത്തുമെന്ന കാര്യം ഉറപ്പാക്കാന്‍ അമര്ചന്ദിനു 10 ലക്ഷം രൂപയും നല്‍കിയിരുന്നു. പ്രശ്നം ഒതുക്കാന്‍ മദിര്ണ ശ്രമിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തുമ്പു കിട്ടാത്തതിനാല്‍ കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: