ലാപാസ്: ബൊളീവിയയില്‍ ബസ് പുഴയില്‍ വീണ് 20 പേര് മരിച്ചു. 30 പേര്‍ക്കു പരുക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റോഡില്‍ നിന്നു തെന്നി നദിയിലേക്കു മറിഞ്ഞാണ് അപകടം. റോഡില്‍ നിന്ന് 50 മീറ്റര്‍ താഴെ കാന്യോണ് നദിയിലാണു ബസ് വീണത്.
അപകടങ്ങള്‍ക്കു കുപ്രസിദ്ധി നേടിയ ലാസ് യുന്ഗാസ് പാതയിലാണു സംഭവം. തലസ്ഥാനം ലാപാസുമായി ലാസ് യുന്ഗാസിനെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ പാത റോഡ്സ് ഒഫ് ഡെത്ത് എന്നാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: