ന്യൂദല്‍ഹി: അഗ്നി 5 മിസൈലിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ നാഴികക്കല്ലും കുറ്റമറ്റതുമായ വിജയവുമാണന്ന് കേന്ദ്ര പ്രധിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ഇതിന്റെ വിക്ഷേപണത്തോടു കൂടി ഇന്ത്യ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്നി 5 മിസൈലിന്റെ പ്രോജക്ട് ഡയറക്ടര്‍ ഡോ. അവിനാഷ് ചന്ദറിനെ ആന്റണി അഭിനന്ദിക്കുകയും ചെയ്തു. ഡി.ആര്.ഡി.ഒ നാലുവര്‍ഷം കൊണ്ടാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രഞ്ജന്മാരും ഇന്ത്യയുടെ അഭിമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: