തിരുവനന്തപുരം: ഇ-മെയില്‍ കേസിലെ ഒന്നാംപ്രതി എസ്.ഐ. ബിജുസലീമിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസം 17നാണ് കേസുമായി ബന്ധപ്പെട്ടു ബിജു സലിമിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. രാജ്യ സുരക്ഷയുമായി ബന്ധമുള്ളതിനാലും വിവിധ സംഘടനകളുമായി അടുപ്പമുള്ളതിനാലും സാക്ഷികളെ സ്വാധീനിക്കാന്‍ ഇയാള്‍ക്കു കഴിയുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വിവാദമായ ഇ-മെയില്‍ പ്രശ്നത്തില്‍ വിവാദകത്ത് തയ്യാറാക്കി എന്നതാണ് ബിജുവിനെതിരെയുള്ള കേസ്. സംസ്ഥാന രഹസ്യാന്വേഷണവിഭാഗം തീവ്രവാദിബന്ധം ആരോപിച്ച് മുസ്ലീം സമുദായത്തില്‍പ്പെട്ട പ്രമുഖര്‍ക്കെതിരെ അന്വേഷണം നടത്തുന്നുവെന്ന് സൂചിപ്പിക്കുന്ന കത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഹൈടെക് സെല്ലിന്റെ പേരില്‍ പുറത്തുവന്ന ഈ കത്ത് ബിജു സലിമാണ് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: