കോഴിക്കോട്: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. എന്നാലിത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് കുറച്ചുകൂടി മികച്ച ഫോര്‍മുല കണ്ടെത്താനാകുമായിരുന്നു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ആരും തന്നെ മികച്ചതും എല്ലാവര്ക്കും സ്വീകാര്യമായതുമായ ഫോര്‍മുല മുന്നോട്ട് വച്ചില്ലെന്നും ബാബു ചൂണ്ടിക്കാട്ടി. ഇതിലും മികച്ച ഫോര്‍മുല കിട്ടിയിരുന്നെങ്കില്‍ യു.ഡി.എഫ് അത് സ്വീകരിക്കുമായിരുന്നുവെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുന്നണിയെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യത യു.ഡി.എഫിനും കോണ്‍ഗ്രസിനുമുണ്ട്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംതൃപ്തി നല്കുന്ന തീരുമാനമാണോ ഉണ്ടായത് എന്നകാര്യത്തില്‍ തര്‍ക്കമുണ്ട്.
മുഖ്യമന്ത്രി ഒറ്റയ്ക്കാണ് തീരുമാനം എടുത്തതെന്ന് കരുതുന്നില്ലെന്ന് കെ.ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: