ന്യൂദല്‍ഹി: എയര്‍സെല്‍ കമ്പനിയിലെ ഓഹരി മലേഷ്യന്‍ കമ്പനിയ്ക്ക് മറിച്ച് നല്കി വിവാദത്തിലായ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് മുന്‍ ടെലികോം സെക്രട്ടറി അനില്‍ കുമാര്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ സുപ്രീം കോടതി ചോദ്യംചെയ്തു.
മാഗസീനില്‍ പ്രസിദ്ധീകരിച്ച കത്ത് നേരത്തെ സുനില്‍ കുമാര്‍ സി.ബി.ഐയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പകര്‍പ്പാണ് ലേഖനമായി മാഗസിനീല് കൊടുത്തത്. ഏത് സാഹചര്യത്തിലാണ് സി.ബി.ഐയ്ക്ക് അത്തരത്തിലൊരു കത്തെഴുതാന്‍ അനില്‍കുമാറിന് പ്രേരണയായതെന്ന് കോടതി ചോദിച്ചു.
മാരനെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കെ മാരന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ട് മുന്‍ ടെലികോം സെക്രട്ടറി സി.ബി.ഐയ്ക്ക് നല്കിയ കത്തിന്റെ വിശദാംശങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി.എസ് സിംഗ്വി, കെ.എസ് പണിക്കര്‍ രാധാകൃഷ്ണന് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അനില്‍ കുമാറില്‍ നിന്നും സത്യവാങ്ങ്മൂലം ആവശ്യപ്പെട്ടത്.
മാരനെ അനുകൂലിച്ചുള്ള അനില്‍ കുമാറിന്റെ നിലപാട് സംശയകരമാണെന്ന് സി.ബി.ഐ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിന്മേല് അനാവശ്യമായി ഇടപെട്ട അനില്‍ കുമാര്‍ നിയമലംഘനമാണ് നടത്തിയതെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: