കൊച്ചി: രാജ്യസഭ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും മന്ത്രിയുമായ കെ.എം. മാണി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഇക്കാര്യം യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ സമയമായില്ല. സമയം വരുമ്പോള്‍ ഇക്കാര്യം അറിയിക്കും. മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ന്യായമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് മന്ത്രിസ്ഥാനം നല്കുന്നതില് കേരള കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: